ബംഗളൂരു: അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും എയര്‍ഹോസ്റ്റസ് വീണുമരിച്ച സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, 28കാരിയായ അര്‍ച്ചന ധിമാന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മലയാളിയായ ആദേശിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെറും ഏഴ് മാസത്തെ പരിചയവും പ്രണയവുമാണ് ഇവർ തമ്മിൽ ഉണ്ടായിരുന്നത്. ഇക്കാലയളവിൽ മുഴുവൻ ആദേശ് അർച്ചനയോട് വാഴക്കായിരുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
അപകടത്തിനു നാലു ദിവസം മുന്‍പാണ് അര്‍ച്ചന ദുബായില്‍നിന്ന് ബംഗളൂരുവിലെത്തിയത്. നഗരത്തിലെ ഒരു സോഫ്റ്റ് വയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ആദേശിനൊപ്പം കോറമംഗലയിലെ രേണുക റസിഡന്‍സി സൊസൈറ്റിയിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് കഴിഞ്ഞ ആറുമാസമായി അർച്ചന താമസിച്ചിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഏഴ് മാസം മുൻപ് ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് അർച്ചന ആദേശിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി, ഒരുമിച്ച് താമസവും തുടങ്ങി. എന്നാൽ ഇവർ എപ്പോഴും വാഴക്കായിരുന്നു.
സംഭവദിവസം ബന്ധം പിരിയാൻ വേണ്ടിയാണ് അർച്ചന ആദേശിന്റെ അടുത്തെത്തിയത്. സംഭവ ദിവസം രാത്രി ആദേശ് മദ്യപിച്ചിരുന്നു. അര്‍ച്ചന ബാല്‍ക്കണിയില്‍നിന്ന് തെന്നി വീണുവെന്നാണ് ആദേശ് പൊലീസിനോടു പറഞ്ഞത്. എന്നാല്‍, ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നുവെന്ന് ആദേശ് പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. തുടർന്നാണ് ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്തത്. ആദേശ് തന്റെ മകളെ തള്ളിയിട്ട് കൊല്ലപ്പെടുത്തിയതാണെന്ന് അർച്ചനയുടെ അമ്മയും ആരോപിച്ചു.
Post Your Comments