ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേ​ഞ്ച്ഡ് മാര്യേജ് ആണ് ഞങ്ങളുടേത്’: മൈഥിലി

കൊച്ചി: പാലേരിമാണിക്യം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മൈഥിലി. തുടർന്ന്, കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ മൈഥിലി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. മൈഥിലിയുടെ വരൻ സമ്പത്ത് ആർക്കിടെക്റ്റ് ആണ്. വിവാഹത്തിന് ശേഷം, മൈഥിലി തന്റെ പ്രണയവിശേഷങ്ങൾ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

വാട്സാപ്പ് വീഡിയോ കോളിനിടെ അശ്ലീല വീഡിയോ പകർത്തി പണം തട്ടി: യുവതിക്കെതിരെ കേസെടുത്ത് പോലീസ്

മരത്തിന്റെ മുകളില്‍ വെച്ചാണ് സമ്പത്തുമായി ആദ്യമായി പ്രണയം പരസ്പരം പങ്കുവെച്ചതെന്ന് മൈഥിലി പറയുന്നു. വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. സമ്പത്ത് ഒരു ട്രീ ഹൗസ് നിർമ്മിക്കുന്ന സമയത്ത്, വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതേ സ്ഥലത്തേക്ക് വരികയായിരുന്നു. അവിടെ വെച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയമാകുന്നതും. രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേ​ഞ്ച്ഡ് മാര്യേജ് ആണ് തങ്ങളുടേതെന്ന് മൈഥിലി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button