അമരാവതി: മനുഷ്യത്വം സംരക്ഷിക്കാൻ നമ്മൾ അഹിംസയുടെ പാത സ്വീകരിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘ് മേധാവി മോഹൻ ഭാഗവത്. മഹാരാഷ്ട്രയിൽ, ഭാംഗ്ഡറോഡിലെ കൻവാറാം ധാമിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘അക്രമം ആർക്കും ലാഭമുണ്ടാക്കിക്കൊടുക്കില്ല. ആർക്കും അതിൽ നിന്നുമൊന്നും നേടാനും സാധിക്കില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം, സത്യത്തിൽ അതിന്റെ അന്ത്യദിനങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ, ഒരു സമൂഹം സമാധാന പ്രേമികളും അഹിംസാവാദികളും ആയിരിക്കണം. മനുഷ്യത്വം സംരക്ഷിക്കാനായി നമ്മളെല്ലാം അഹിംസയുടെ പാത സ്വീകരിക്കേണ്ടതുണ്ട്. ആ പാതയ്ക്കായിരിക്കണം പരമോന്നത പ്രാധാന്യം’ മോഹൻ ഭാഗവത് പ്രസംഗിച്ചു.
ഭാരതത്തിൽ ഒരു സിന്ധി സർവകലാശാല സ്ഥാപിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സിന്ധി ഭാഷ അന്യം നിന്നു പോവുകയാണെന്നും, ബഹുഭാഷാ സംസ്കാരമുള്ള ഭാരതത്തിൽ ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments