Latest NewsNewsIndia

ഇന്ത്യൻ ആർമി ഓഫീസർമാർ പള്ളിയിൽ നമസ്കരിച്ച്‌ നോമ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ, ജനഹൃദയം കീഴടക്കി ചിത്രം

ന്യൂഡൽഹി: ഇത് പുണ്യറംസാൻ മാസമാണ്. പലയിടങ്ങളിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഈ സമയത്ത്, വിവിധ മതങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥർ റംസാനോടനുബന്ധിച്ച് നമസ്‌കരിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ പട്ടാളക്കാർ പള്ളിയിൽ നമസ്കരിച്ച്‌ നോമ്പിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന്റെ ദൃശ്യങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുകയാണ്. ഇന്ത്യൻ ആർമി കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഡിപി പാണ്ഡെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥനായ പാണ്ഡെയ്‌ക്കൊപ്പം ഒരു സിഖ് ഉദ്യോഗസ്ഥനും പ്രാർത്ഥന അർപ്പിച്ച പരിപാടിയിൽ 15 പട്ടാളക്കാരാണ് പങ്ക് ചേർന്നത്,

റിട്ടയേർഡ് ആർമി ഓഫീസറും എഡിറ്ററുമായ ദൻവീർ സിംഗ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്. സൈന്യത്തിന്റെ മതേതര സ്വഭാവത്തിനും സാഹോദര്യത്തിനും നിരവധി പേർ കൈയ്യടിച്ചു. ഈ പ്രവർത്തിയെ ഇന്ത്യയുടെ യഥാർത്ഥ ആത്മാവായി പലരും കാണുന്നു. ഇതുപോലുള്ള ചിത്രങ്ങളാണ് ഇനിയും രാജ്യം കാണേണ്ടതെന്നും മതേതരത്വത്തിന്റെ മനോഹര മുഖമാണ് ഇന്ത്യയെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ചില പോസ്റ്റുകൾ കാണാം:

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button