Latest NewsCricketNewsSports

ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയന്‍റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും

മുംബൈ: ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയന്‍റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും. വൈകീട്ട് 7.30ന് പൂനെയിലാണ് മത്സരം. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ലഖ്നൗവിന് ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കത്തിലാണ് പ്രതീക്ഷ. റൺവേട്ടക്കാരിൽ രണ്ടാമതുള്ള രാഹുലിനെ തളയ്ക്കുക തന്നെയാകും പഞ്ചാബിന്‍റെ ഏറ്റവും വലിയ വെല്ലുവിളി.

ഓൾറൗണ്ടർമാരായ ജേസൺ ഹോൾഡർ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പണ്ഡ്യ, ദീപക് ഹൂഡ എന്നിവർ മികച്ച ഫോമിലാണ്. പേസർ ആവേശ് ഖാൻ പരിക്ക് മാറി ടീമിനൊപ്പം ചേർന്നു. അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ വീഴ്ത്തിയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്.

Read Also:- ദിവസവും നട്സ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഓപ്പണിംഗിൽ മായങ്കും ശിഖർ ധവാനും നൽകുന്ന തുടക്കം തന്നെയാണ് പഞ്ചാബിന്റെ പ്രതീക്ഷ. കാഗിസോ റബാഡ നയിക്കുന്ന ബൗളിംങ് നിര ശക്തമാണ്. ഡെത്ത് ഓവറുകളിൽ അർഷ്ദീപിന്‍റെ മിന്നും ഫോമും ലഖ്നൗ കരുതിയിരിക്കണം. ലിയാം ലിവിങ്സ്റ്റൺ, ജോണി ബെയ്ർസ്റ്റോ, ഭാനുക രജപക്സ എന്നീ പവർ ഹിറ്റർമാരുണ്ടെങ്കിലും ഫോമിൽ ആശങ്കയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button