തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കുമെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് കാർഡിനു പകരം എലഗന്റ് കാർഡുകൾ മെയ് മാസത്തിൽ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
വാഹനമോടിക്കുമ്പോഴുള്ള നിയമ ലംഘനങ്ങൾ കണ്ടെത്താൻ അടുത്ത 3 മാസക്കാലയളവിൽ സ്പെഷൽ ഡ്രൈവുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിലെ യാത്ര, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെയുള്ള യാത്ര തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തി, ശക്തമായ നടപടി സ്വീകരിക്കുക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
Post Your Comments