Latest NewsNewsLife StyleHealth & Fitness

ആരോ​ഗ്യം വിലയിരുത്താൻ തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കൂ

ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം മെഡിക്കല്‍ ടെസ്റ്റുകളേയാണ് ആശ്രയിക്കാറ്. എന്നാല്‍, ഇനി മെഡിക്കൽ ടെസ്റ്റുകൾ ആശ്രയിക്കുന്നതിനു പകരം നമുക്ക് തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്താം. അതും നമുക്ക് സ്വയം വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിപ്പിടിച്ചാണ് ആരോഗ്യം വിലയിരുത്താവുന്ന ഈ ടെസ്റ്റു ചെയ്യുന്നത്.

നല്ല തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒരു ഗ്ലാസിലോ കപ്പിലോ എടുക്കുക. വിരലറ്റങ്ങള്‍ ഇതില്‍ 30 സെക്കന്റു നേരം മുക്കിപ്പിടിയ്ക്കുക. ഇതിനു ശേഷം പുറത്തെടുക്കാം. വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി അല്‍പസമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍, നീല നിറമോ വെള്ളനിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നര്‍ത്ഥം.

Read Also : ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് മഹാപാപം: ഗുരുവിനെ ഏറ്റെടുക്കാൻ മത്സരിക്കുന്നവരോട് വി ശിവൻകുട്ടിയ്ക്ക് പറയാനുള്ളത്

ശരീരത്തില്‍ സര്‍കുലേഷന്‍, അതായത് രക്തപ്രവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ഇത് കാണിയ്ക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചെവി, കൈവിരലുകള്‍, മൂക്ക് തുടങ്ങിയ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയും. ഈ ഭാഗത്തേയ്ക്കു രക്തം പ്രവഹിയ്ക്കാതാകുമ്പോള്‍ ഈ ഭാഗം കട്ടിയാകും, രക്തക്കുറവു കാരണം വെള്ള, നീല നിറത്തിനു കാരണമാകും.

രക്തപ്രവാഹം വേണ്ട രിതീയില്‍ ശരീരത്തില്‍ നടക്കാത്തത് ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. തലച്ചോറുള്‍പ്പെടെയുള്ള ശരീരത്തിന്റെ പ്രധാന അവയവങ്ങളേയും സര്‍കുലേഷന്‍ പ്രശ്‌നങ്ങള്‍ ബാധിയ്ക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button