KeralaLatest NewsNews

ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് മഹാപാപം: ഗുരുവിനെ ഏറ്റെടുക്കാൻ മത്സരിക്കുന്നവരോട് വി ശിവൻകുട്ടിയ്ക്ക് പറയാനുള്ളത്

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ഏറ്റെടുക്കാൻ മത്സരിക്കുന്നവർക്ക് ഓർമ്മപ്പെടുത്തലുമായി മന്ത്രി വി ശിവൻകുട്ടി. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ‘മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോവുകയാണെങ്കിൽ ആര് ആദ്യം ജയിലിൽ പോകണം’: വിഡി സതീശൻ

ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണെന്ന ഗുരുവചനം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗുരുവിനെ ഏറ്റെടുക്കാൻ ഇപ്പോൾ മത്സരിക്കുന്നവരോട് പറയാനുള്ളത് എന്ന കുറിപ്പോടെയാണ് അദ്ദേഹം ഗുരുസന്ദേശം പങ്കുവെച്ചത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച ഗുരുദർശനവും കാഴ്ച്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമെന്നാണ് സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ദേശാഭിമാനി പത്രത്തിലെ ലേഖനത്തിലായിരുന്നു കോടിയേരിയുടെ പരാമർശം. മോദിയുടെ പ്രസംഗം ഗുരുനിന്ദയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read Also: മിർച്ചി മ്യൂസിക് അവാർഡ്: സംഗീത മാമാങ്കത്തിൽ തിളങ്ങി മലയാളി താരങ്ങളും കാലാകാരന്മാരും

https://www.facebook.com/comvsivankutty/posts/5686741871342487

shortlink

Related Articles

Post Your Comments

Related Articles


Back to top button