പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ, തനിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കിയ സുതാര്യത മൂലം വരുമാനം നഷ്ടപ്പെട്ട നിരാശാവാദികളാണ്, തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ ചമയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ 20 പേർ ചർച്ചയിൽ പങ്കെടുത്തുവെന്നും എന്നാൽ, ഒരാൾ പോലും തനിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. ‘എല്ലാ പ്രക്ഷോഭങ്ങളും ഏറ്റെടുത്തു നടത്തി. കേന്ദ്ര നേതൃത്വത്തിനും എതിരഭിപ്രായമില്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുസൃതിയായേ കാണുന്നുള്ളൂ’, മുഹമ്മദ് റിയാസ് പറഞ്ഞു.
Post Your Comments