ThiruvananthapuramNattuvarthaKeralaNews

ഹാര്‍ദിക് പട്ടേലിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോൺഗ്രസ്‌

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഹാര്‍ദിക്ക് പട്ടേലിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ ഹാര്‍ദിക്ക് പട്ടേലുമായുള്ള എല്ലാഭിന്നതയും പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കുന്ന സാഹചര്യത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് ഹാര്‍ദിക്ക് പട്ടേലുമായി മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന നിഗമനത്തിലാണ് ദേശീയ നേതൃത്വം.

ഗുജറാത്തില്‍ 2022 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ഹാര്‍ദിക്ക് പട്ടേൽ അതില്‍ മുഖ്യപങ്കുവഹിക്കുമെന്നും ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രഘു ശര്‍മ്മ വ്യക്തമാക്കി. ഹാര്‍ദിക്ക് പട്ടേലിന്റെ പിതാവിന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് രഘു ശര്‍മ്മ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button