ബിറ്റ്കോയിനെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൻ്റെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ചു. ‘ബിറ്റ്കോയിൻ ഇനി മുതൽ രാജ്യത്തെ ഔദ്യോഗിക കറൻസി ആയിരിക്കും. ബിറ്റ്കോയിൻ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ’- പ്രസിഡണ്ട് ഫൗസ്റ്റിൽ-ആർചേഞ്ച് ടൗഡേര പറഞ്ഞു.
ക്രിപ്റ്റോകറൻസിയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനെ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം മധ്യ അമേരിക്കയിലെ എസ് സാൽവദോർ ആണ്.
Also Read: ഇടവേളകൾക്ക് ശേഷം കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണ വില
Post Your Comments