അബുദാബി: വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്തുമെന്ന് അബുദാബി. എമിറേറ്റിലെ വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അനുമതി നൽകി.
അബുദാബിയിലെ വാണിജ്യ പ്രവർത്തനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതു പരിപാടികൾ എന്നിവയുടെ പ്രവർത്തന ശേഷി 100 ശതമാനത്തിലേക്ക് ഉയർത്തുന്നതിന് കമ്മിറ്റി അനുവാദം നൽകി. വെള്ളിയാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. അതേസമയം, അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 30 ദിവസമാക്കി ഉയർത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുടെ ഗ്രീൻ പാസ് സാധുത നിലവിലെ 14 ദിവസം എന്നതിൽ നിന്ന് 30 ദിവസമാക്കി ഉയർത്തുന്നതിനാണ് കമ്മിറ്റി തീരുമാനിച്ചത്.
Post Your Comments