Latest NewsIndia

‘കഴിഞ്ഞ 10 മാസത്തിനിടെ ഹിന്ദു മതത്തിൽ ചേർന്നത് 150 ഓളം പേർ’ വെളിപ്പെടുത്തലുമായി സ്വാമി മൃഗേന്ദ്ര മഹാരാജ്

ലക്നൗ : കഴിഞ്ഞ 10 മാസത്തിനിടെ ഹിന്ദു മതത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് 150 ഓളം ഇതര മതസ്ഥർ. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ ചൊവ്വാഴ്ച രണ്ട് മുസ്ലീം കുടുംബങ്ങളിലെ എട്ട് പേർ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ബഗ്രയിലെ സ്വാമി യഷ്‌വീർ ആശ്രമത്തിൽ ഹവനവും ആരാധനയും നടത്തിയ ശേഷമാണ് അവർ സ്വന്തം മതത്തിലേക്ക് മടങ്ങിയത്.

ഒന്നര മണിക്കൂർ വിശുദ്ധ മന്ത്രങ്ങൾ ജപിച്ചാണ് ഇവരെ സനാതന ധർമ്മത്തിലേക്ക് മടക്കി കൊണ്ടുവരുന്നത്. സനാതന ധർമ്മം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുണ്യ ഗംഗാജലവും പൂണൂലും ധരിക്കാൻ നൽകുകയും ചെയ്‌തു. കഴിഞ്ഞ 10 മാസത്തിനിടെ 150-ലധികം പേർ ഇത്തരത്തിൽ സ്വന്തം മതത്തിലേക്ക് മടങ്ങിയതായി സ്വാമി മൃഗേന്ദ്ര മഹാരാജ് പറഞ്ഞു.

11 വർഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചവരാണ് ഇപ്പോൾ ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തിയത്. സ്വാമി മൃഗേന്ദ്ര മഹാരാജാണ് ഇതിന് നേതൃത്വം നൽകിയത്. ഉത്തർപ്രദേശിലെ മുസഫർനഗറിലുള്ള യഷ്വീർ ആശ്രമ പരിഷത്ത് സ്വാമി യശ്വർ മഹാരാജും സ്വാമി മൃഗേന്ദ്ര മഹാരാജും ചേർന്ന് 2001 ൽ സ്ഥാപിച്ചതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button