
കൊച്ചി: ബലാത്സംഗ പരാതിയിൽ നടൻ വിജയ് ബാബു ഇന്ന് മുൻ കൂർ ജാമ്യത്തിന് അപേക്ഷിച്ചേക്കും. പരാതി പുറത്തുവന്നതിന് പിന്നാലെ, താരം വിദേശത്തേക്ക് കടന്നിരുന്നു. വിജയ് ബാബുവിനെതിരായ കേസിൽ പിടിമുറുക്കി പോലീസ്. ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് അന്വേഷണ സംഘം. വിജയ് ബാബുവിനെതിരായ കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
Also Read:ധാരാളം വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!
നിലവിൽ ബലാത്സംഗ കുറ്റം കൂടാതെ, ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസിൽ കേസുണ്ട്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.
അതിനിടയിൽ വിജയ് ബാബുവിനെതിരെ കർശനമായ നടപടി വേണമെന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ സംഘടനയായ WCC-യും രംഗത്തെത്തിയിരുന്നു. ഇര ആരെണന്ന് തീരുമാനിക്കുന്നത് ജുഡീഷ്യറിയാണെന്നും പരാതിക്കാരിയെ പരസ്യമായി അപമാനിക്കുന്നത് അപലനീയവും കുറ്റകരവുമാണെന്ന് WCC പ്രതികരിച്ചു.
Post Your Comments