Latest NewsKerala

കണ്ണൂരിൽ സിപിഎം നേതാവിനെതിരെ പീഡന ആരോപണവുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്

കണ്ണൂരിലെ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു.

കണ്ണൂർ: സിപിഎം യുവനേതാവിനെതിരെ ലൈംഗികാരോപണവുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്. സിപിഎം ലോക്കൽ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മറ്റി അംഗവുമായ യുവ നേതാവിനെതിരെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്തെത്തിയത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് പരാതിക്കാധാരമായ സംഭവം. കണ്ണൂരിലെ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു.

സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മറ്റി ഓഫിസിൽ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിർദ്ദേശിച്ചു.  ഇത് പ്രകാരം, രാവിലെ എത്തിയ വനിതാ നേതാവിനോട് യുവനേതാവ് അപമര്യാദയായി പെരുമാറിയെന്നാണ് വിവരം. പാർട്ടിഏരിയാ കമ്മറ്റി ഓഫീസിലുള്ള മീഡിയാ റൂമിലേക്ക് ബലമായി കൊണ്ടുപോവുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. തുടർന്ന്, യുവതി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.എം ജില്ലാ കമ്മറ്റിക്കും പരാതി നൽകി.

വിഷയം പാർട്ടി തലത്തിൽ ഒത്തു തീർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് വിവരം. യുവതി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ഭാരവാഹിയാണ് വനിതാ നേതാവ്. ഡിവൈഎഫ്ഐയുടെ മുൻ ജില്ല കമ്മറ്റി അംഗമായിരുന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ, പാർട്ടിതല അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button