ന്യൂയോർക്ക്: ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം, അടുത്തതായി താൻ വാങ്ങാൻ പോകുന്നത് കൊക്കക്കോള കമ്പനിയാണെന്നുള്ള ഇലോൺ മസ്കിന്റെ ട്വീറ്റ് വൈറലാകുന്നു. ചൊവ്വാഴ്ചയാണ്, ഇലോൺ മസ്ക് സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിനെ സ്വന്തമാക്കിയത്.
‘അടുത്തതായി ഞാൻ വാങ്ങാൻ പോകുന്നത് കൊക്കകോള കമ്പനി ആണ്. കൊക്കെയ്ൻ അടങ്ങിയ കൊക്കക്കോള തിരിച്ചു കൊണ്ടുവരും’ എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. കൊക്കക്കോള കണ്ടുപിടിച്ച കാലഘട്ടത്തിൽ, അതിൽ കൊക്കെയ്ൻ അടങ്ങിയിരുന്നു. അന്നൊക്കെ ലഹരി മരുന്നായ കൊക്കെയ്ൻ നിയമവിധേയമായിരുന്നു. മിക്ക മരുന്നുകളിലും കൊക്കെയ്ൻ അടങ്ങിയിരുന്നു. ഈ ലഹരിവസ്തു ചെറിയ അളവുകളിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് അക്കാലത്ത് ജനങ്ങൾ വിശ്വസിച്ചിരുന്നത്.
ഇപ്പോൾ, ആ ഈ കാലഘട്ടത്തിലെ കൊക്കകോള തിരിച്ചു കൊണ്ടു വരുമെന്നുള്ള ഇലോൺ മസ്കിന്റെ ട്വീറ്റ് വിവാദമായിരിക്കുകയാണ്. ആളുകളെ വീണ്ടും ലഹരി ഉപയോഗിക്കുന്ന കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടു പോകരുതെന്ന് മസ്കിനോട് ജനങ്ങൾ ഉപദേശിക്കുന്നു. എന്നാൽ, ചിലരാകട്ടെ ഈ ട്വീറ്റിന് ഒരു സാധാരണ തമാശയുടെ വില മാത്രമേ കൽപ്പിക്കുന്നുള്ളൂ.
Post Your Comments