Latest NewsKeralaNews

ഇന്ത്യയിൽ കാല് കുത്തിയാൽ പൊക്കും, വിജയ് ബാബുവിനെ പൂട്ടാൻ പോലീസ്

കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ. കൊച്ചി സിറ്റി പോലീസാണ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. ഇന്ത്യയിൽ കാല് കുത്തിയാൽ പോകാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. വിജയ് ബാബു വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. ഇയാൾക്കെതിരെ പരാതി നൽകിയ നടിയുടെ പേര് ഫെയ്സ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് പോലീസ് പോകുന്നത്.

അതേസമയം, വിജയ് ബാബുവിനെതിരായ കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തെളിവുകൾ ലഭിച്ചെന്നാണ് പോലീസ് പറയുന്നത്.

Also Read:ഇലക്‌ട്രിക് വാഹനങ്ങളില്‍ തുടർച്ചയായി തീപിടിച്ച്‌ അപകടമുണ്ടാകുന്നു: നിര്‍മ്മാതാക്കൾക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം

നിലവിൽ ബലാത്സംഗ കുറ്റം കൂടാതെ, ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത്‌ പോലീസിൽ കേസുണ്ട്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.

അതിനിടയിൽ വിജയ് ബാബുവിനെതിരെ കർശനമായ നടപടി വേണമെന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ സംഘടനയായ WCC-യും രംഗത്തെത്തിയിരുന്നു. ഇര ആരെണന്ന് തീരുമാനിക്കുന്നത് ജുഡീഷ്യറിയാണെന്നും പരാതിക്കാരിയെ പരസ്യമായി അപമാനിക്കുന്നത് അപലനീയവും കുറ്റകരവുമാണെന്ന് WCC പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button