മുംബൈ: ഇന്ത്യയ്ക്ക് ഒരേയൊരു ഭാഷ മാത്രമേയുള്ളൂ, അത് എന്റർടെയ്മെന്റ് ആണെന്ന് ബോളിവുഡ് നായകൻ സോനു സൂദ്. രാഷ്ട്ര ഭാഷാ വിവാദം കൊഴുത്തു നിൽക്കുന്നതിനിടയിലാണ് പ്രതികരണവുമായി നടൻ രംഗത്തെത്തിയത്.
‘ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ അഭിപ്രായത്തിൽ, ഇന്ത്യയ്ക്ക് ഒരേയൊരു ഭാഷയേ ഉള്ളൂ, അത് എന്റർടെയ്മെന്റ് ആണ്. നിങ്ങൾ പ്രവർത്തിക്കുന്നത് ഏതു ഭാഷയിലെ സിനിമാ മേഖലയിൽ ആണെന്നുള്ളത് വിഷയമല്ല. നിങ്ങൾ ജനങ്ങളെ രസിപ്പിച്ചാൽ അവർ നിങ്ങളെ സ്നേഹിക്കും, നിങ്ങളെ സ്വീകരിക്കും.’ സോനു വ്യക്തമാക്കി.
ബോളിവുഡ്- ദക്ഷിണേന്ത്യൻ സിനിമാ മേഖലകൾക്കിടയിൽ ഭാഷാ വിവാദം കൊഴുക്കുകയാണ്. ഹിന്ദി രാഷ്ട്ര ഭാഷയായി അംഗീകരിക്കാൻ സാധിക്കില്ലെന്ന നടൻ കിച്ചാ സുധീപിന്റെ വാക്കുകൾക്കെതിരെ ബോളിവുഡ് താരം അജയ് ദേവ്ഗൺ രംഗത്തെത്തിയിരുന്നു. ഹിന്ദി രാഷ്ട്ര ഭാഷയല്ലെങ്കിൽ, പിന്നെന്തിനാണ് ദക്ഷിണേന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
Post Your Comments