മുംബൈ: ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിനെയും അക്ഷയ് കുമാറിനെയും വിമർശിച്ച് നടി കങ്കണ റണാവത്ത്. ഇരുതാരങ്ങളും ഒരിക്കലും തന്റെ ചിത്രം പ്രമോട്ട് ചെയ്യില്ലെന്നാണ് കങ്കണ ആരോപിച്ചത്.
ബോളിവുഡിൽ എല്ലാവരും സഹോദരന്മാരാണെന്നും, എല്ലാ താരങ്ങളും പരസ്പരം സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അജയ് ദേവ്ഗൺ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കങ്കണ വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
‘അജയ് ദേവ്ഗൺ മറ്റു സിനിമകൾ പ്രമോട്ട് ചെയ്യും, പക്ഷേ ഒരിക്കലും അദ്ദേഹം എന്റെ സിനിമ പ്രമോട്ട് ചെയ്യില്ല. അക്ഷയ് കുമാറും ഒരിക്കലെന്നെ വിളിച്ച് ‘തലൈവി നന്നായിരുന്നു’ എന്നു പറഞ്ഞു. പക്ഷേ അദ്ദേഹവും എന്റെ ട്രെയിലർ ട്വീറ്റ് ചെയ്യാൻ തയ്യാറായില്ല’ കങ്കണ വെളിപ്പെടുത്തുന്നു.
ഹിന്ദി സിനിമാലോകത്തു നിന്ന് ആരുടെയും പിന്തുണ ലഭിക്കുന്നില്ലെന്ന് താരം മുൻപും പറഞ്ഞിരുന്നു. അമിതാഭ് ബച്ചൻ ഇതിനു മുൻപൊരിക്കൽ തന്റെ ട്രെയിലർ ട്വീറ്റ് ചെയ്യുകയും, എന്നാൽ, പെട്ടെന്ന് തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്താണ് ബച്ചൻ അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും കങ്കണ പറഞ്ഞു.
Post Your Comments