കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങള്‍ പിടിയിലായി. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്, ഗിരികൃഷ്ണന്‍ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജരാണ്
തട്ടിപ്പിനിരയായത്. ഹണിട്രാപ്പ് സംഘത്തിന്റെ വലയില്‍ വീണ് അരക്കോടിയോളം രൂപ നഷ്ടമായി. സമൂഹമാധ്യമങ്ങളില്‍ സജീവമായ യുവാവിനെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രതികള്‍ പരിചയപ്പെട്ടു. സ്ത്രീയെന്ന പേരിലായിരുന്നു സൗഹൃദം. പ്രത്യേക ആപ്പ് ഉപയോഗിച്ച് സൗണ്ട് മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 46 ലക്ഷത്തി നാല്‍പ്പത്തി എണ്ണായിരം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ മരട് സ്വദേശിയില്‍ നിന്ന് പ്രതികൾ തട്ടിയെടുത്തത്.
Post Your Comments