ErnakulamNattuvarthaLatest NewsKeralaNews

ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണ്: ഹരീഷ് പേരടി

കൊച്ചി: കെ റെയിൽ പദ്ധതി നടപ്പിലാക്കണമെന്നും എന്നാൽ, ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണെന്നും വ്യക്തമാക്കി നടൻ ഹരീഷ് പേരടി രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളത്തിലെ യുവതാരങ്ങൾ കെ റെയിൽ വിഷയത്തിൽ അഭിപ്രായം പറയണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു. മലയാള സിനിമയിൽ അഭിനയിച്ച് കുടുംബം പോറ്റുന്ന, മലയാള സിനിമയുടെ ഭാവി താരങ്ങൾ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുവേണ്ടി വാ തുറക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പഞ്ചാബിൽ കോൺഗ്രസിനുണ്ടായ അനുഭവം ആവർത്തിക്കും: തന്നെ മുഖ്യമന്ത്രിയാക്കാൻ വൈകരുതെന്ന് സച്ചിൻ പൈലറ്റ്

മമ്മുക്കയേയും ലാലേട്ടനെയും വിടാം…അവർക്ക് പ്രായമായില്ലെ…കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസിൽ,പ്രിഥിരാജ്,ദുൽഖർ സൽമാൻ,കുഞ്ചാക്കോ ബോബൻ,ആസിഫ് അലി,നിവിൻ പോളി,വിനീത് ശ്രീനിവാസൻ,പ്രണവ് മോഹൻലാൽ ഇങ്ങിനെയുള്ളവർക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാൽ കൊള്ളാം…കാരണം മലയാള സിനിമയിൽ കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതിൽ അഭിനയിക്കാനുള്ളവരാണ് നിങ്ങൾ…മലയാള സിനിമയിൽ അഭിനയിച്ച് കുടുംബപോറ്റുന്ന,മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങൾ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുവേണ്ടി വാ തുറക്കു…നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബിൽ കയറ്റാൻ വേണ്ടി മലയാളികൾ കാത്തിരിക്കുകയാണ്…എന്റെ അഭിപ്രായം-കെ.റെയിൽ വേണം…പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button