തിരുവനന്തപുരം : കോവിഡ് കാല പരിമിതികൾക്കിടയിൽ പാഠപുസ്തക അച്ചടിയിലും, വിതരണത്തിലും കേരളം മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്ത് പാഠപുസ്തകങ്ങൾ ഫോട്ടോസ്റ്റാറ്റെടുത്തും,പകർത്തിയെഴുതി പഠിക്കുകയും ചെയ്ത കാലത്ത് നിന്നുള്ള മാറിനടത്തമാണ് എൽഡിഎഫ് സർക്കാരുകളുടെ കാലങ്ങളിലെതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എത്രയും പെട്ടെന്ന് പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. തിരുവനന്തപുരം കരമന ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എൻ ബാലഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു.
ഒന്ന് മുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ സർക്കാർ കുട്ടികൾക്ക് സൗജന്യമായാണ് നൽകി വരുന്നത്. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്.ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ്.
Post Your Comments