തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വിമർശനവുമായി വീണ്ടും മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമാണെന്ന് ഇ ശ്രീധരന്‍ മുന്നറിയിപ്പ് നൽകി. വിശദമായി പഠനം നടത്താതെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സില്‍വര്‍ലൈന്‍ അലൈന്‍മെന്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി.
കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദം പ്രഹസനം മാത്രമായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അലോക് വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ പാനലില്‍ നിന്ന് പിന്മാറരുതായിരുന്നു. സംവാദത്തില്‍ പങ്കെടുത്ത് എതിര്‍ വാദങ്ങള്‍ അവതരിപ്പിക്കണമായിരുന്നെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘സംവാദത്തില്‍ പ്രധാനപ്പെട്ട രണ്ട് പേര്‍ പങ്കെടുക്കുന്നില്ല. സില്‍വര്‍ലൈന്‍ സംവാദത്തില്‍ അവര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചത്. ഒരു ഭാഗം മാത്രമേ സര്‍ക്കാരിന് കേള്‍ക്കാന്‍ താത്പര്യമുള്ളു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതില്‍ അസ്വാഭാവികതയില്ല. സംവാദം കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടാകില്ല’, ഇ.ശ്രീധരന്‍ പറഞ്ഞു.
Post Your Comments