അഹമ്മദാബാദ്: ഗുജറാത്തിലെ ഡാഷ് ബോർഡ് പദ്ധതിയെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി വിപി ജോയ്. ഡാഷ് ബോർഡ് സംവിധാനം മികച്ചതും സമഗ്രവുമായ ഒന്നാണെന്നും വികസന പുരോഗതി വിലയിരുത്താൻ സംവിധാനത്തിലൂടെ കൃത്യമായി സാധിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന വിശകലനത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ അയച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെത്തിയത്. ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയില്‍, ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ ഡാഷ് ബോര്‍ഡ് സംവിധാനം വിശദീകരിച്ച് നല്കി. ഉദ്യോഗസ്ഥരുമായും മറ്റുമുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം സംഘം വെള്ളിയാഴ്ച കേരളത്തിലേക്ക് മടങ്ങും.
Post Your Comments