ചെന്നൈ: അതിഗംഭീര പ്രതിഭയുള്ള നടനാണ് വിജയ് എന്ന് നിർമ്മാതാവ് അഭിരാമി രാമനാഥൻ. വിജയ്ക്ക് ഓസ്കര് ലഭിക്കാനുള്ള പ്രതിഭയുണ്ടെന്നും വിജയ്യുടെ ഓസ്കര് നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കുമെന്നും നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥൻ പറഞ്ഞു. സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്യെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വിജയ് കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ആളാണ്. കഠിനമായി തൊഴിൽ ചെയ്യുന്നു. സിനിമ മികച്ചതല്ലെങ്കിലും ആളുകൾ അദ്ദേഹത്തെ ആരാധിക്കുന്നു. ഓസ്കാർ വരെ പോകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. വിജയ്ക്ക് ഓസ്കാർ അവാർഡ് കിട്ടിയാൽ അത്, തമിഴ് സിനിമയ്ക്ക് അഭിമാന നിമിഷമായിരിക്കും’, നിർമ്മാതാവ് പറയുന്നു.
അതേസമയം, നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് ആണ് അവസാനമായി ഇറങ്ങിയ വിജയ് ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം പണം വാരി. കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചത്. സണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റോ ഉദ്യോഗസ്ഥാനായിട്ടാണ് ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. തന്റെ അടുത്ത ചിത്രമായ ‘തലപതി 66’ന്റെ ഷൂട്ടിന്റെ തിരക്കിലാണ് വിജയ്. ഷൂട്ടിംഗ് ആരംഭിച്ചു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത് ദിൽ രാജു ആണ് സിനിമ നിർമ്മിക്കുന്നത്. തമൻ എസ് സംഗീതം നൽകുന്ന ചിത്രത്തിൽ രശ്മിക മന്ദാന ആണ് നായിക.
Post Your Comments