Latest NewsKeralaMollywoodNewsEntertainment

ഡിവോഴ്സ് ഇല്ലാത്തൊരു വിവാഹമാണ് താൻ ആ​ഗ്രഹിക്കുന്നത്, ചേച്ചിയുടെ ജീവിതം കണ്ട് പേടിയാണ് : അഭിരാമി

ഞാൻ വിവാഹത്തെ കുറിച്ച് നല്ലോണം ആലോചിക്കുന്നുണ്ട്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ​ഗായകരായ അമൃത സുരേഷും സഹോദരി അഭിരാമിയും. വിവാഹത്തെ കുറിച്ച് അഭിരാമി പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഡിവോഴ്സ് ഇല്ലാത്തൊരു വിവാഹമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ചേച്ചിയുടെ ജീവിതം കണ്ട് പേടിയാണെന്നും അഭിരാമി പറയുന്നു.

read also: കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി : സംഭവം പാലക്കാട്

‘ഞാൻ വിവാഹത്തെ കുറിച്ച് നല്ലോണം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ കല്യാണത്തെക്കാൾ കേട്ടത് ഡിവോഴ്സ് വാർത്തകളാണ്. ഡിവോഴ്സ് ഇല്ലാത്തൊരു കല്യാണമാണ് എന്റെ ആ​ഗ്രഹം. പക്ഷേ അത് നടക്കാൻ എനിക്കൊരു യോ​ഗവും കൂടെ വേണം. ഞാൻ കല്യാണം കഴിക്കണ്ടാന്ന് വിചാരിച്ച് ഇരിക്കുന്നതുമല്ല. ചേച്ചിടെ ലൈഫ് കണ്ട് സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്. നമ്മളുമായി യോജിക്കാത്തൊരാളാണ് സെറ്റാകുന്നതെങ്കിൽ പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കിൽ കുഴപ്പമില്ല. പക്ഷേ നമ്മളെ വേട്ടയാടി, നശിപ്പിക്കാനൊക്കെ നോക്കുന്നയാളെ അറിയാതെങ്ങാനും പ്രേമിച്ച് പോയാൽ അവിടെ തീർന്ന് എല്ലാം. അതുകൊണ്ട് കല്യാണം എനിക്ക് പേടിയാണ്. അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന് കാരണവും. കല്യാണത്തിന് ആ​ഗ്രഹമൊക്കെ ഉണ്ട്. എന്നെങ്കിലും നടക്കും’, – അഭിരാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button