അത്യാധുനിക സംവിധാനങ്ങളോടെ വി-ഗാര്‍ഡ് എ.സി സ്റ്റെബിലൈസര്‍ വിപണിയിലിറക്കി. ഇത്തവണ ഇന്‍വെര്‍ട്ടര്‍ എസി കള്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമാണ് ഉള്‍പ്പെടുത്തിയത്.
രൂപകല്പനയിലും പ്രവര്‍ത്തനത്തിലും പുതുമ നിലനിര്‍ത്തിയാണ് അരിസോര്‍ എസി സ്റ്റെബിലൈസര്‍ പുറത്തിറക്കിയത്. വൈദ്യുത വിതരണത്തിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് എസികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതാണ് അരിസോര്‍ എസി സ്റ്റെബിലൈസറുകള്‍.
1.5 ടണ്‍ ഇന്‍വര്‍ട്ടര്‍ എസി കള്‍ക്ക് വേണ്ടി അവതരിപ്പിച്ച അരിസോര്‍ 4150 സ്റ്റെബിലൈസറില്‍ ഇന്‍ലിജന്റ് ടൈം ഡിലേ സിസ്റ്റവും ഉണ്ട്. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടുകഴിഞ്ഞാല്‍ കംപ്രസ്സറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനുള്ള സംവിധാനമാണിത്.
Also Read:ക്യാഷ് ബാക്ക് ഓഫറിൽ സ്വന്തമാക്കാം വൺ പ്ലസ് സ്മാർട്ട് ഫോണുകൾ
14 ആമ്പിയര്‍ ശേഷിയും എബിഎസ് ക്യാബിനറ്റും ഉള്ള അരിസോരിന് കരുത്തായി സ്മാര്‍ട്ട് ഔട്ട്പുട്ട് വോള്‍ട്ടേജ് കറക്ഷന്‍ സാങ്കേതികവിദ്യയും ഉണ്ടെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം.ഡി മിഥുന്‍ കെ. ചിറ്റിലപ്പിളളി പറഞ്ഞു.
Post Your Comments