KeralaLatest NewsNews

സിപിഎം നേതാവ് വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, സംഭവം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമം

കണ്ണൂര്‍: സിപിഎം നേതാവ് വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍, സംഭവം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Read Also : കറാച്ചിയിലെ ചാവേറാക്രമണം: കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ചൈന

സിപിഎം ലോക്കല്‍ സെക്രട്ടറിയും ഏരിയാകമ്മിറ്റി അംഗവുമായ യുവനേതാവിനെതിരെയാണ് പീഡന പരാതിയുയര്‍ന്നത്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാനേതാവ് കൂടിയായിരുന്ന ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ ഏപ്രില്‍ 22നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കണ്ണൂരില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. അതിരാവിലെ കണ്ണൂരിലേക്ക് വരുന്നതിനായി നേതാവ് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസിലേക്ക് യുവതിയോട് എത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതു പ്രകാരം, അതിരാവിലെ തന്നെ അവിടെയെത്തിയ യുവതിയോട് സെല്‍ഫി എടുക്കാമെന്ന് പറഞ്ഞ് യുവനേതാവ് മോശമായി പെരുമാറി.തുടര്‍ന്ന് പാര്‍ട്ടി ഏരിയാകമ്മിറ്റി ഓഫീസിലുള്ള മീഡിയാ റൂമിലേക്ക് ഇയാള്‍ വലിച്ചിഴച്ചു കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു ചെറുത്തു നിന്ന യുവതി അവിടെ നിന്നും ബഹളം വെച്ചു രക്ഷപ്പെടുകയായിരുന്നു.

പിന്നീട് യുവനേതാവിനെതിരെ ഏരിയാ നേതൃത്വത്തിനും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കുകയുമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button