Latest NewsNewsInternational

കറാച്ചിയിലെ ചാവേറാക്രമണം: കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ചൈന

ബെയ്‌ജിങ്‌: കറാച്ചിയിൽ ചൈനീസ് പൗരന്മാർക്ക് നേരെ നടന്ന ചാവേറാക്രമണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. മൂന്ന് ചൈനീസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. കറാച്ചി യൂണിവേഴ്സിറ്റി ഗേറ്റിലുണ്ടായ വനിതാ ചാവേറാക്രമണത്തില്‍ ഒരു ചൈനീസ് അദ്ധ്യാപകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാനിലെ കറാച്ചി യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകരായിരുന്ന ചൈനീസ് പൗരന്‍മാര്‍ക്കെതിരെ നടന്ന ചാവേറാക്രമണത്തെ ചൈന ശക്തമായി അപലപിച്ചു. ആക്രമണത്തിന് പിന്നാലെ, ചൈനയുടെ അസി. വിദേശകാര്യ മന്ത്രി വു ജിയാങ്ഗാവോ ചൈനയിലെ പാകിസ്ഥാന്‍ അംബാസഡറെ ഫോണില്‍ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തത്തിന്റെ ദുരൂഹത മറ നീക്കി പുറത്തുവന്നു: കാരണം ഞെട്ടിക്കുന്നത്

ആക്രമണത്തെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വു ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ ചൈനീസ് പൗരന്‍മാരുടെ സുരക്ഷയിൽ ഗൗരവകരമായ  ആശങ്ക പ്രകടിപ്പിച്ച മന്ത്രി, ചൈനീസ് പൗരന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വു ജിയാങ്ഗാവോ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button