Latest NewsNewsIndia

ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യ വിടുന്നു, ‘ഹേറ്റ് ഇന്‍ ഇന്ത്യയും- മേക് ഇന്‍ ഇന്ത്യയും’ ഒരുമിച്ച് നിലനിൽക്കില്ല: രാഹുൽ ഗാന്ധി

ഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നതായി ആരോപിച്ച്, കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിരവധി ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യ വിടുന്നതായും രാഹുൽ പറഞ്ഞു. ‘ഹേറ്റ് ഇന്‍ ഇന്ത്യയും- മേക് ഇന്‍ ഇന്ത്യയും’ ഒരുമിച്ച് നിലനില്‍ക്കില്ലെന്ന് രാഹുല്‍ പ്രധാനമന്ത്രിയോടായി ട്വിറ്ററിൽ കുറിച്ചു.

ഏഴ് ആഗോള ബ്രാന്‍ഡുകള്‍ രാജ്യം വിട്ടതായി രാഹുൽ പറഞ്ഞു. ഇതോടെ, രാജ്യത്ത് ഒമ്പത് ഫാക്ടറികൾ, 649 ഡീലര്‍ഷിപ്പുകൾ എന്നിവ പൂട്ടിയതായും 84,000 പേർക്ക് ജോലി നഷ്ടമായതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്, രാഹുല്‍ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

എന്തൊരു ആഭാസമാണിത്? ഇര താനാണത്രെ! – ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കണമെന്ന് വീണ എസ് നായർ

2017ല്‍ ഷെവര്‍ലെ, 2018ല്‍ മാന്‍ ട്രക്ക്, 2019ല്‍ ഫിയറ്റ്, യുനൈറ്റഡ് മോടോഴ്സ്, 2020ല്‍ ഹാര്‍ലി ഡേവിഡ്സണ്‍, 2021ല്‍ ഫോര്‍ഡ്, 2022ല്‍ ഡാറ്റ്സണ്‍ എന്നീ ഏഴ് ബ്രാന്‍ഡുകളാണ് രാജ്യം വിട്ടതെന്ന് രാഹുല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button