അഹമ്മദാബാദ്; ‘ഗുജറാത്ത് മോഡൽ’ പഠിക്കാൻ കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംഘം ഇന്ന് ഗുജറാത്തിലേക്ക് പുറപ്പെട്ടു. ഇ ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ച് പഠിക്കാനാണ് ഗുജറാത്തിലേക്ക് കേരള സംഘം പോകുന്നത്. മൂന്ന് ദിവസമാണ് സന്ദർശനം. നാളെ ഗുജറാത്തിൽ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. 2019 ൽ വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നടപ്പാക്കിയ പദ്ധതിയാണ് ഇ ഗവേണൻസിനായുള്ള ഡാഷ് ബോർഡ് സിസ്റ്റം. ഇത് കേരളത്തിൽ നടപ്പാക്കാൻ സാധിക്കുമോയെന്നതാണ് പ്രധാനമായും പരിശോധിക്കുക.
സന്ദർശനത്തിന് ശേഷം, സംഘം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇത് പരിശോധിച്ച ശേഷമാകും പദ്ധതി കേരളത്തിൽ നടപ്പാക്കുമോ എന്ന് തീരുമാനിക്കുക. ഇതോടെ, സോഷ്യൽ മീഡിയയിൽ ട്രോളുകൾ ശക്തമാണ്. മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ സൈബർ സഖാക്കളെ പരിഹസിച്ചു രംഗത്തെത്തി. ഇനിയെങ്കിലും കേരളം ഒന്നാം സ്ഥാനത്താണെന്നു മാത്രം പറയരുതെന്നാണ് അദ്ദേഹം സഖാക്കളോട് ആവശ്യപ്പെടുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഗുജറാത്ത് മോഡൽ അതിനെക്കുറിച്ച് പഠിക്കുവാൻ വലിയൊരു സംഘം കേരളത്തിൽ നിന്നും ഗുജറാത്തിലേക്ക് പോകുന്നു…!
കേരളത്തിലെ മറ്റൊരു സംഘം ഡൽഹിയിൽ പോയിട്ട് വന്നു അവിടുത്തെ വിദ്യാഭ്യാസത്തെപ്പറ്റി ( കേജ്രിവാൾ ) മനസ്സിലാക്കുവാൻ വേണ്ടി…!
മുഖ്യമന്ത്രി അമേരിക്കയിലെ ആരോഗ്യരംഗത്തെ പറ്റി നേരിട്ട് പഠിക്കുവാൻ മൂന്നാമത്തെ പ്രാവശ്യം അവിടെ എത്തിയിരിക്കുന്നു…!
പാർട്ടി സെക്രട്ടറിയും അമേരിക്കൻ ആരോഗ്യമേഖലയെ പറ്റി ഗവേഷണം നടത്തുവാൻ രണ്ടാം പ്രാവശ്യം പോകുവാൻ തയ്യാറെടുക്കുന്നു …!
സത്യം പറയട്ടെ ഇതിൽ സന്തോഷം മാത്രമേയുള്ളൂ, ഇപ്പോഴെങ്കിലും ഇവർക്കൊക്കെ തോന്നിയല്ലോ ഇത് പഠിച്ചിരിക്കണം, പഠിക്കേണ്ടത് ആവശ്യമാണ്…!
NB- ദയവായി ഇനിയെങ്കിലും നിങ്ങൾ പറയരുത്, ഒന്നാം സ്ഥാനത്താണ് എന്ന് മാത്രം…!
എന്റെ ഒരു അപേക്ഷയുണ്ട്, ക്യാപ്സൂൾ എങ്ങനെയാണ് പെട്ടന്ന് ഉണ്ടാക്കുവാൻ സാധിക്കുന്നത് അതിനെപ്പറ്റി പഠിക്കുവാൻ സൈബർ സഖാക്കളെ ക്യൂബയിൽ വിടണം.
അല്ലാതെ പിടിച്ചു നിൽക്കുവാൻ വലിയ പാടാണ് .
Post Your Comments