ദോഹ: കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ. രണ്ടാഴ്ച്ചത്തേക്കാണ് കോർണിഷ് സ്ട്രീറ്റിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ഇതോ… കേരളമോ?, കേരളത്തിലെ ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് പാകിസ്ഥാനികൾ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
കോർണിഷ് സ്ട്രീറ്റിൽ നിന്ന് മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലേക്ക് ഇടത് വശത്തേക്ക് തിരിയുന്നിടത്താണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ഈ മേഖലയിലെ വാഹനങ്ങൾ നേരെ മാർഖിയ സ്ട്രീറ്റിലേക്ക് സഞ്ചരിച്ച ശേഷം യു-ടേൺ എടുക്കാവുന്നതാണെന്ന് അതോറിറ്റി അറിയിച്ചു. കോർണിഷ് സ്ട്രീറ്റിൽ നിന്ന് അൽ റുമേലിയ സ്ട്രീറ്റിലേക്ക് ഇടത് വശത്തേക്ക് തിരിയുന്നിടത്തും, മാർഖിയ എത്തുന്നതിന് മുൻപ് ദഫ്നയിലെ യു-ടേണിലും ഇതോടൊപ്പം ഗതാഗത നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.
Post Your Comments