KeralaCinemaMollywoodLatest NewsNewsIndiaEntertainment

നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ മലയാള സിനിമയെ നാണംകെടുത്തി മറ്റൊരു ബലാത്സംഗക്കേസ് കൂടി. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയാണ് പുതിയ പീഡനപരാതി ഉയർന്നിരിക്കുന്നത്. സംഭവം ഏവരിലും ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ്, വിജയ് ബാബുവിനെതിരെ യുവനടി കൂടിയായ പെൺകുട്ടി നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഇപ്പോഴിതാ, ബലാത്സംഗക്കേസിന് പിന്നാലെ മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നു.

Also Read:ബലാത്സംഗക്കേസ്: വിജയ് ബാബു ഒളിവിൽ, അന്വേഷണവുമായി പോലീസ്

ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് പുതിയ കേസ്. എറണാകുളം സൗത്ത് പോലീസ് തന്നെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയതിന് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് യുവനടിയുടെ പരാതി. പരാതിയിൽ കേസെടുത്തെങ്കിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി താരവുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, താൻ ഗോവയിലാണെന്ന മറുപടിയായിരുന്നു വിജയ് ബാബു നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം ഗോവയിൽ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

പിന്നീട് പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിന് സാധിച്ചില്ല. വിജയ് ബാബുവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിജയ് ബാബു വിദേശത്തേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് പൊലീസിന്‍റെ അന്വേഷണം. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button