ThiruvananthapuramKeralaNattuvarthaLatest NewsNews

‘നാട്ടില്‍ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോഴും പിണറായി സര്‍ക്കാര്‍ അനങ്ങാപ്പാറയായി ഇരിക്കുകയാണ്’

തിരുവനന്തപുരം: വിജയ് ബാബുവിനെതിരെ രൂക്ഷവിമർശനവുമായി മഹിളാ കോണ്‍ഗ്രസ്. ലൈംഗിക ചൂഷണം നടത്തി എന്ന് പരാതിപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമം വഴി വെളിപ്പെടുത്തിയ വിജയ് ബാബുവിന്റെ നിലപാട് സ്ത്രീ സമൂഹത്തിന് നേരെ നടന്ന അതിക്രമമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി പ്രതികരിച്ചു.

സിനിമാ മേഖലയും പൊതുസമൂഹവും ആവശ്യപ്പെട്ടിട്ടും, ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതും അതിന്മേല്‍ നടപടിയെടുക്കാത്തതും ദുരൂഹമാണെന്നും ജെബി മേത്തര്‍ പറഞ്ഞു. ഇരയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ നടന്‍ സ്ത്രീകളെ മുഴുവന്‍ പരസ്യമായി അവഹേളിക്കുകയായിരുന്നുവെന്നും ജെബി മേത്തര്‍ പ്രസ്താവനയിൽ പറഞ്ഞു.

സിപിഎം നേതാവ് വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, സംഭവം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമം

‘പണ്ട് നായനാര്‍ പറഞ്ഞതുപോലെ നാട്ടില്‍ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോഴും പിണറായി സര്‍ക്കാര്‍ അനങ്ങാപ്പാറയായി ഇരിക്കുകയാണ്. പാര്‍ട്ടിയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ തന്നെ നടപടിയെടുക്കാത്തത്, സര്‍ക്കാര്‍ വിഷയത്തെ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പരാതി ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല,’ ജെബി മേത്തര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button