ThrissurNattuvarthaLatest NewsKeralaNews

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ടു​ക​ളി​ൽ മോ​ഷ​ണം : സ്വ​ർ​ണ​വും പ​തി​നാ​യി​രം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു

എ​ങ്ക​ക്കാ​ട് ചെമ്പിത്താ​ന​ത്ത് പൗ​ലോ​സി​ന്‍റെ വീട്ടിലും വ​ട​ക്കാ​ഞ്ചേ​രി ചാ​ലി​പ്പാ​ടം കൃ​ഷ്ണാ​ർ​പ്പ​ണം വീ​ട്ടി​ൽ മു​ര​ളീ​ധ​രന്റെ വീട്ടിലുമാണ് മോഷണം നടന്നത്

വ​ട​ക്കാ​ഞ്ചേ​രി​: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന രണ്ട് വീ​ടു​ക​ളി​ൽ മോ​ഷ​ണം. ര​ണ്ട​രപ്പ​വ​ൻ സ്വ​ർ​ണ​വും പ​തി​നാ​യി​രം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. എ​ങ്ക​ക്കാ​ട് ചെമ്പിത്താ​ന​ത്ത് പൗ​ലോ​സി​ന്‍റെ വീട്ടിലും വ​ട​ക്കാ​ഞ്ചേ​രി ചാ​ലി​പ്പാ​ടം കൃ​ഷ്ണാ​ർ​പ്പ​ണം വീ​ട്ടി​ൽ മു​ര​ളീ​ധ​രന്റെ വീട്ടിലുമാണ് മോഷണം നടന്നത്.

വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൂ​ട്ടു ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്ന​ത്. തു​ട​ർ​ന്ന്, അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​രപ്പ​വ​ൻ തൂ​ക്കം​,വ​രു​ന്ന സ്വ​ർ​ണ ക​മ്മ​ലു​ക​ളാ​ണു ക​വ​ർ​ന്ന​ത്. പൗ​ലോ​സും കു​ടും​ബ​വും ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു.

Read Also : രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവം: പ്രതിഷേധം ശക്തം, കേസ് ഹൈക്കോടതിയിലേക്ക്

മു​ര​ളീ​ധ​ര​ന്‍റെ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ, അ​ല​മാ​രയി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്നു. വ​ട​ക്കാ​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ന​ദിമു​ദ്ദീ​ൻ ഐ​പി​എ​സ്, കെ. ​മാ​ധ​വ​ൻ​കു​ട്ടി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം പരിശോധന നടത്തി. തൃ​ശൂ​രി​ലെ ഫോ​റ​ൻസി​ക് വി​ദ​ഗ്ധ​രാ​യ ദി​നേ​ശ്, ഷൈ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി സ്ഥ​ലം പ​രി​ശോ​ധി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button