Latest NewsIndia

രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവം: പ്രതിഷേധം ശക്തം, കേസ് ഹൈക്കോടതിയിലേക്ക്

ജയ്‌പൂർ: ആല്‍വാറിലെ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവത്തിനെതിരെ, രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ശിവക്ഷേത്രം തകര്‍ത്തതിലൂടെ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്‌തെന്ന് അഭിഭാഷകന്‍ അമിതോഷ് പരീക് പറഞ്ഞു.

ഏറെ പുരാതനമായ ശിവക്ഷേത്രം ഉള്‍പ്പെടെ വീടുകളും കടകളുമാണ് ആല്‍വാറില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും 86 കടകളും വീടുകളുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നടപടിക്കെതിരെ രാജസ്ഥാനിലെ പ്രതിപക്ഷമായ ബിജെപി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.

shortlink

Post Your Comments


Back to top button