തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് മേധാവി ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ നേതാവുമായ എഎ റഹീമിനെതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതിയായ റഹീം അടക്കം കേസിലെ 12 പ്രതികളും ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കോടതി മുഴുവൻ പ്രതികൾക്കും അറസ്റ്റു വാറന്റ് നൽകുകയായിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് എഎ റഹീമിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.
‘കുട്ടികൾ ബാലരമ വായിക്കും. ലെജൻഡുകൾ രാജുവിനെയും രാധയെയും അന്യായമായി തടവിൽ വയ്ക്കും, ഭീഷണിപ്പെടുത്തും, ഉപദ്രവിക്കും, വാറണ്ട് വാങ്ങും.’ എന്ന് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Post Your Comments