കൊല്ലം: ചാത്തന്നൂരില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകൻ അറസ്റ്റിൽ. ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന്, ആറു വയസുള്ള തന്റെ മകനും സ്വന്തം അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞ ഒരു വര്‍ഷമായി സിജുവിന്റെ താമസം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുന്നത് പതിവാക്കിയിരുന്നു.
Read Also : ഇറച്ചിവെട്ടു യന്ത്രത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്: തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടിൽ പരിശോധന
ജോലിയില്ലാത്ത ദിവസങ്ങളില്‍ മദ്യപിക്കാനായി അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments