കോഴിക്കോട്: കെ.വി. തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സി.പി.എം. അഭയം നല്‍കുമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.വി. തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ലെന്നും കോണ്‍ഗ്രസ് പുറത്താക്കുന്നവര്‍ക്ക് സി.പി.എം. അഭയം നല്‍കുമെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പിയുടെ കൂടെ ചേര്‍ന്ന് കെ റെയില്‍ സമരം നടത്തുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാത്ത കോണ്‍ഗ്രസാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി. തോമസിനെതിരെ നടപടി ശുപാര്‍ശ ചെയ്യുന്നത് എന്നും കോടിയേരി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചാണ് കല്ല് പറിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന് സി.പി.എമ്മിനോടാണ് വിരോധം. ആര്‍.എസ്.എസ്സിനോടല്ലെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷം ഇല്ലാതായാല്‍ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
Post Your Comments