ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കവേ, 2024 ലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ബിജെപി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്നിലായി പോയ 74,000 ബൂത്തുകളില്‍ സംഘടന വളര്‍ത്താനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍, നാലംഗ സമിതിയെ തെരഞ്ഞെടുത്താണ് മിഷന്‍ 2024 ആരംഭിച്ചത്. ‘നാഷണല്‍ ടാസ്‌ക് ഫോഴ്‌സ്’ എന്ന പേരാണ് നാലംഗ സമിതിക്ക് നല്‍കിയിരിക്കുന്നത്. സംഘടനപരമായി സ്വാധീനമില്ലാത്ത ബൂത്തുകളെ കണ്ടെത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ഈ സമിതി മെനയണം.
സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച നടന്നു. സ്വാധീനമില്ലാത്തെ ബൂത്തുകളെ തിരിച്ചറിഞ്ഞാല്‍ മാത്രം പോരാ, സ്വാധീനമില്ലാത്തത് എന്ത് കൊണ്ടെന്ന കാരണം കൂടി കണ്ടെത്തണം. ബിജെപി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളിലാണ് സ്വാധീനമില്ലാത്ത ബൂത്തുകളില്‍ കൂടുതലും. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ചിലയിടത്തും സ്വാധീനമില്ലാത്ത ബൂത്തുകളുണ്ട്.
ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍മാരായ ബൈജയന്ത് പാണ്ഡ, ദിലീപ് ഘോഷ്, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി, പട്ടികജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ലാല്‍ സിങ് ആര്യ എന്നിവരാണ് സമിതി അംഗങ്ങള്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇത്തവണയും അത്രയും തന്നെ സീറ്റുകൾ ആണ് ബിജെപിയുടെ ലക്‌ഷ്യം.
ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും, അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, ചത്തീസ്ഗഡ്, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിലും ബിജെപി പ്രത്യേക ശ്രദ്ധ പുലര്‍ത്തും. കഴിഞ്ഞ തവണ വിജയിക്കാന്‍ കഴിയാതെ പോയ ലോക്‌സഭ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതാക്കള്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments