MalappuramLatest NewsKeralaNattuvarthaNews

നടുറോഡിൽ ലീഗ് നേതാവ് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം: യുവതികൾക്കെതിരെ കടുത്ത സൈബര്‍ ആക്രമണം, പരാതി

മലപ്പുറം: അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ, നടുറോഡില്‍ വെച്ച് മുസ്ലീം ലീഗ് പ്രാദേശിക നേതാവ് മര്‍ദ്ദിച്ച സംഭവത്തില്‍, പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. മുസ്ലീം ലീഗ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീഖ് പാറയ്ക്കല്‍ തങ്ങൾക്കെതിരെ അശ്ലീലച്ചുവയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടതായി സഹോദരിമാർ പറയുന്നു.

കരിങ്കലത്താണി സ്വദേശിനികളായ അസ്‌ന കെ അസീസ്, സഹോദരി ഹംന കെ അസീസ് എന്നിവര്‍ക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തി ഇരുവരും പാരാതി നല്‍കി. മതവിദ്വേഷം പ്രചരിപ്പിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് സഹോദരിമാർ പരാതി നല്‍കിയിരിക്കുന്നത്.

തൊണ്ട വേദനയും, പനിയും അകറ്റാൻ പനിക്കൂർക്കയില ഇങ്ങനെ ഉപയോ​ഗിക്കൂ

ഫേക്ക് ഐഡികളിലൂടെ തങ്ങള്‍ക്കെതിരെ അശ്ലീലച്ചുവയുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നതായും തങ്ങളുടെ, വസ്ത്രധാരണത്തെക്കുറിച്ച് അധിക്ഷേപം പറയുന്നതായും പെണ്‍കുട്ടികള്‍ പറഞ്ഞു. തങ്ങൾക്കു നേരെ നടുറോഡിൽ അതിക്രമം നടന്നിട്ടും, മോശമായ തരത്തില്‍ സൈബര്‍ ആക്രമണമുണ്ടായിട്ടും, ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവുപോലും വിളിക്കുകയോ വിവരങ്ങൾ അറിയുകയോ ചെയ്തിട്ടില്ലെന്നും പെൺകുട്ടികൾ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button