ErnakulamLatest NewsKeralaNattuvarthaNews

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവം: സിനിമാ നിര്‍മ്മാതാവിനും പങ്കെന്ന് കസ്റ്റംസ്

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവിനും പങ്കെന്ന് കസ്റ്റംസ്. ഇതേതുടർന്ന്, സിനിമാ നിര്‍മ്മാതാവ് സിറാജുദ്ദീന്റെ വീട്ടില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തി. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകനും സിറാജുദ്ദീനുമായി ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് റെയ്ഡ്. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മ്മാതാവാണ് സിറാജുദ്ദീന്‍.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയെന്ന കേസിൽ കൊച്ചി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് നേരത്തെ, പരിശോധന നടത്തയിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ കെകെ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

യോഗി ഉത്തരവിട്ടു: ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ച് 17,000 ആരാധനാലയങ്ങൾ

ഏപ്രില്‍ 17 നാണ്, ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രം കൊണ്ടുവന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ യന്ത്രത്തില്‍ നിന്നും രണ്ടേകാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഈ യന്ത്രം എത്തിച്ച സ്ഥാപന ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ്, സ്ഥാപനവുമായും സ്വര്‍ണക്കടത്തുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന് ബന്ധമുണ്ടെന്ന് കസ്റ്റംസിന് സൂചന ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button