തൃശൂര്‍: പത്തുപേര്‍ ചേര്‍ന്ന് നടത്തുന്ന സമരം ബഹുജന സമരമല്ല, കെ റെയില്‍ സമരത്തെ തള്ളി എളമരം കരിം എംപി. കെ റെയില്‍ കേരളത്തിന് ആവശ്യമായ വികസനപദ്ധതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ബദല്‍ വികസനപദ്ധതികളെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്നും എളമരം പറഞ്ഞു.
Read Also : ഇന്ത്യയിലും പാകിസ്ഥാനിലും അപകടകരമാം വിധം ചൂട് ഉയരുന്നു : മുന്നറിയിപ്പ്
‘വാഹനപ്പെരുപ്പം മൂലം സംസ്ഥാനത്ത് യാത്ര അതീവ ദുരിതത്തിലാണ്. ദേശീയപാത വികസനത്തിന്റെ പേരില്‍ പരമാവധി ഭൂമി ഏറ്റെടുത്തു നല്‍കിക്കഴിഞ്ഞു. കേരളത്തിലെ ജനസാന്ദ്രത മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ ഇരട്ടിയാണ്. റോഡ് വികസനത്തിന്റെ പേരില്‍ ഇനിയും ആളുകളെ കുടിയിറക്കാനാവില്ല. ബദല്‍ സംവിധാനം എന്ന നിലയില്‍ കെ റെയില്‍ അനിവാര്യമാണ്. അതു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ മറ്റൊരു വികസനമുഖമാണ്. കുറഞ്ഞചിലവില്‍ അപകടമില്ലാതെ പാചകവാതകം വീട്ടിലെത്തുന്ന ആ പദ്ധതിയേയും എതിര്‍ത്തവര്‍ ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും കേരളത്തിന്റെ വികസനത്തിനെതിരാണ്. ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരാണ്. എന്നാല്‍, നാടിനെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments