ErnakulamKeralaNattuvarthaLatest NewsNews

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാക്കനാട് കൊച്ചിനാംപറമ്പില്‍ വീട്ടില്‍ കെ.ജെ പ്രശാന്ത് (34) ആണ് മരിച്ചത്

തൃക്കാക്കര: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാക്കനാട് കൊച്ചിനാംപറമ്പില്‍ വീട്ടില്‍ കെ.ജെ പ്രശാന്ത് (34) ആണ് മരിച്ചത്.

കഴിഞ്ഞ 17-ന് രാത്രി 9.30ന് തുതിയുര്‍ പാലച്ചുവട് ജംഗ്ഷനില്‍ ആയിരുന്നു അപകടം നടന്നത്. റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കവേ വെണ്ണല ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വന്ന ബൈക്ക് പ്രശാന്തിന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

Read Also : പരീക്ഷ എഴുതാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി

തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: കെ.ആര്‍. ജനാര്‍ദ്ദനന്‍. അമ്മ: വിജയലക്ഷ്മി. സഹോദരന്‍: പ്രജിത്ത്. സംസ്കാരം നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button