KeralaLatest NewsNews

പരീക്ഷ എഴുതാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി

സംഭവത്തില്‍ ഇടപെട്ട് കോടതി

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ വിദ്യാര്‍ത്ഥിനികളെ, കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. തിരുമൂലപുരം ബാലികാമഠം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് രക്ഷിതാക്കള്‍ക്കൊപ്പം അയച്ചത്. തിരുവല്ല കോടതിയുടേത് ആണ് നടപടി.

Read Also : സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സ്‌കൂളില്‍ പരീക്ഷയ്ക്കായി എത്തിയ ഇരുവരും ഇതിന് ശേഷം നെടുമങ്ങാട്, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ നിന്നും എത്തിയ കാമുകന്മാര്‍ക്കൊപ്പം നാടു വിടുകയായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍, തിരുവല്ല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായ പെണ്‍കുട്ടികളെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കുറ്റൂര്‍, റാന്നി സ്വദേശിനികളാണ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button