COVID 19ThiruvananthapuramNattuvarthaLatest NewsKeralaNews

കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ​ർ​ദ്ധ​ന​യി​ല്ല, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ​ർ​ദ്ധ​ന​യി​ല്ലെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍, സം​സ്ഥാ​നം ജാ​ഗ്ര​ത തു​ട​രു​മെ​ന്നും മ​ന്ത്രി അറിയിച്ചു. സംസ്ഥാനത്ത്, കൊ​ച്ചി​യി​ല്‍ മാ​ത്ര​മാ​ണ് ചെ​റി​യ തോ​തി​ലെ​ങ്കി​ലും കേ​സു​ക​ള്‍ വ​ര്‍​ദ്ധി​ക്കു​ന്ന​തെന്നും എവിടെയെ​ങ്കി​ലും കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​കയോ, ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടുകയോ ചെയ്താൽ സം​സ്ഥാ​ന തലത്തി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.

എ​ല്ലാ ജി​ല്ല​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉർജ്ജിതമാക്കണമെന്നും തു​ട​ര്‍​ച്ച​യാ​യി അ​വ​ലോ​ക​ന യോഗങ്ങള്‍ ചേ​ര്‍​ന്ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണമെന്നും വീണ ജോർജ് പറഞ്ഞു. വാക്‌സിനേഷ​ന്‍ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും, സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​യി ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ര്‍​ദ്ദേശം ന​ല്‍​കി​. സം​സ്ഥാ​ന​ത്ത് കു​റ​ച്ചു​നാ​ള്‍ കൂ​ടി കോ​വി​ഡ് കേ​സു​ക​ള്‍ ഇ​ങ്ങ​നെ തുടരുമെന്നും ഒ​രു വ​ലി​യ ത​രം​ഗം മു​ന്നി​ല്‍ കാ​ണു​ന്നി​ല്ലെ​ങ്കി​ലും, ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പേരിൽ വാട്‌സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം: പണം ആവശ്യപ്പെട്ടത് പേഴ്‌സണൽ സ്റ്റാഫിനോട്

‘സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്ത​ണം. മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് നിര്‍ബന്ധമാ​ണ്. കോ​വി​ഡ് വ​ര്‍​ദ്ധിച്ചാ​ല്‍ പ്രാ​യ​മാ​യ​വ​രെ ബാധിക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മുൻകരുതൽ ഡോ​സ് ന​ല്‍​കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വാ​ക്‌​സി​നേ​ഷ​ന്‍ പ​ര​മാ​വ​ധി ആ​ളു​ക​ളി​ല്‍ എ​ത്തി​ക്ക​ണം. വിദ്യാഭ്യാസ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ശ​ക്തി​പ്പെ​ടു​ത്തും. ചി​ല സ്വ​കാ​ര്യ ലാ​ബു​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്നതായി പ​രാ​തി​യു​ണ്ട്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍, കൂ​ടി​യ നി​ര​ക്കി​ല്‍ പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കി​ല്ല’,​ വീണ ജോർജ് വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button