സിലോണ്‍: വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനെ തുടര്‍ന്ന്, ശ്രീലങ്കയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് മൂന്നര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി . രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത കമ്പനിയായ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസം മൂന്നര മണിക്കൂര്‍ നേരം പവര്‍ കട്ട് ഏര്‍പ്പെടുത്തുമെന്ന്, രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.
Read Also : ഇനി രാസവളം വേണ്ട: രാജ്യത്ത് പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതികൾ നടപ്പാക്കണമെന്ന് നീതി ആയോഗ് സിഇഒ
എ മുതല്‍ ഡബ്ല്യൂ വരെയുള്ള 20 സോണുകളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറ് മണിവരെ മൂന്ന് മണിക്കൂറും, വൈകുന്നേരം ആറ് മണി മുതല്‍ 10.30 വരെ 30 മിനിറ്റും വൈദ്യുതി മുടങ്ങുമെന്ന് സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു. നേരത്തെ, നാല് മണിക്കൂര്‍ 30 മിനിറ്റ് നേരം പവര്‍ കട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
അതേസമയം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. സര്‍ക്കാരിനെതിരെ വലിയ രീതിയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരാണ് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
Post Your Comments