തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശികമായി ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല. പീക്ക് സമയത്തെ ഉപയോഗത്തില്‍ നേരിയ കുറവുണ്ടായെങ്കിലും പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. 115.9 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകത 5635 മെഗാവാട്ടായി കുറഞ്ഞു. ഉപയോഗം കുറഞ്ഞില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന നിലപാടിലാണ് കെഎസ്ഇബി.
Read Also: അബുദാബിയില്‍ നിന്ന് ഒരുമാസം മുമ്പ് കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി
ഇന്നലെ പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഉപയോഗത്തില്‍ കുറവുണ്ടായില്ല. എന്നാല്‍ ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുകയും ചെയ്തു. 115.9 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്.
വര്‍ധിച്ച ഉപയോഗം നിയന്ത്രിക്കാന്‍ ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍. രണ്ടുദിവസത്തെ ഉപയോഗം നോക്കി വീണ്ടും ലോഡ് ഷെഡ്ഡിംഗിന് ശുപാര്‍ശ നല്‍കും. ഉപയോഗം കൂടിയതുകാരണം ലൈനുകള്‍ ഡ്രിപ്പാകുന്ന സ്ഥലങ്ങളിലാണ് പത്തു മിനിറ്റോളം കെ.എസ്.ഇ.ബി പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Post Your Comments