Latest NewsKeralaNewsIndiaMobile PhoneBusinessTechnology

സ്മാർട്ട് ഫോണുകൾക്ക് വില കുറച്ച് വിവോ

Vivo Y33s എന്ന സ്മാർട്ട് ഫോണുകളുടെയും വിപണിയിലെ വില കുറച്ചിട്ടുണ്ട്

സ്മാർട്ട് ഫോണുകളുടെ വില കുത്തനെ കുറച്ച് വിവോ. ഇന്ത്യൻ വിപണിയിൽ ഈ വർഷം ആദ്യം പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു Vivo Y33T. എന്നാൽ, സ്മാർട്ട് ഫോണുകൾക്ക് വില കുറച്ചതോടെ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 17990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ Vivo Y33s എന്ന സ്മാർട്ട് ഫോണുകളുടെയും വിപണിയിലെ വില കുറച്ചിട്ടുണ്ട്.

VIVO Y33T സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ 1,080×2,408 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്. 8 ജിബി റാം കൂടാതെ, 128 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിൻറെ സവിശേഷതയാണ്. സിംഗിൾ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത്.

Also Read:മൂന്ന് ദിവസത്തേയ്ക്ക് മൂന്നര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ്

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്. കൂടാതെ, ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയ്ഡ് 11 ൽ തന്നെയാണ് പ്രവർത്തിക്കുന്നത്. Vivo Y33T സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളാണുളളത്. 5000mah ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിട്ടുളളത്.

വില നോക്കുകയാണെങ്കിൽ 8 ജിബി റാം കൂടാതെ, 128 ജിബി സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 18990 രൂപയാണ് ആദ്യഘട്ടത്തിൽ വില. എന്നാൽ ഇപ്പോൾ വിലക്കുറച്ചിരിക്കുന്നതിനാൽ 8 ജിബിയുടെ റാം വേരിയന്റുകൾ 17990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button