Latest NewsNewsInternationalTechnology

ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്: അന്തിമ തീരുമാനത്തിലേയ്‌ക്കെന്ന് സൂചന

വാഷിംഗ്ടണ്‍: ടെസ്ല സിഇഒയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്‌ക്, ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച്, മസ്‌കും ട്വിറ്റര്‍ ബോര്‍ഡും തമ്മില്‍ അന്തിമ ധാരണയിലേക്കെത്തുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Read Also : മുഖ്യമന്ത്രിയുടെ പേരിൽ വാട്‌സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം: പണം ആവശ്യപ്പെട്ടത് പേഴ്‌സണൽ സ്റ്റാഫിനോട്

ഒരു ഓഹരിക്ക് 54.20 ഡോളര്‍ എന്ന കണക്കില്‍, മൊത്തം 43 ബില്യണ്‍ ഡോളറിനാണ് കമ്പനിയെ മസ്‌ക് സ്വന്തമാക്കാനൊരുങ്ങുന്നത്. ഓഹരിയുടമകളുടെ സമ്മര്‍ദം കൂടി പരിഗണിച്ചാണ് മസ്‌കിന്റെ ഓഫര്‍ സ്വീകരിക്കുന്നത് കമ്പനി പരിഗണിക്കുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മികച്ച ഓഫറാണിതെന്ന വിലയിരുത്തലാണ് ട്വിറ്ററിന്റെ ഓഹരി ഉടമകള്‍ക്കുള്ളത്.

അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റ്‌ഫോമെന്ന നിലയില്‍ ട്വിറ്റര്‍ നിലനില്‍ക്കണമെങ്കില്‍, കമ്പനിയെ സ്വകാര്യമാക്കണമെന്നാണ് മസ്‌കിന്റെ വാദം. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഓഹരിയുടമകളുമായി മസ്‌ക് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. മസ്‌ക് മുന്നോട്ടുവെച്ച ഓഫറില്‍ തൃപ്തരായ ഓഹരി ഉടമകള്‍, കമ്പനി വിട്ടുകൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button